കര്‍ഷക സമരം; ഏഴാംവട്ട ചർച്ചയും പരാജയം

കർഷകരുമായി ഇന്ന് കേന്ദ്രം നടത്തിയ എഴാംവട്ട ചർച്ചയിലും കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. താങ്ങുവിലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. വെള്ളിയാഴ്ച വീണ്ടും ചർച്ച നടക്കും. കഴിഞ്ഞ തവണ നാലിന അജണ്ട മുൻനിർത്തിയാണ് കർഷക സംഘടനകൾ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ തയ്യാറായത്. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് ഇന്നത്തെ ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാരും നിലപാട് വ്യക്തമാക്കിയത്.

04-Jan-2021