എ​ൻ​.സി​.പി ഇ​ട​തു മു​ന്ന​ണി​യു​ടെ ഭാഗം: എ.​വി​ജ​യ​രാ​ഘ​വ​ൻ

എ​ൻ​സി​പി ഇ​ട​തു മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി തു​ട​രു​മെ​ന്നും മ​റി​ച്ചു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​റുമായ എ. വിജയരാഘവൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ലാ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ൽ ച​ർ​ച്ച​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​മാ​കു​മ്പോ​ൾ ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കും. സീ​റ്റ് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ എ​ൻ​സി​പി ഇ​തു​വ​രെ മു​ന്ന​ണി​യി​ൽ ത​ർ​ക്ക​മൊ​ന്നും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിൽ ആശയക്കുഴപ്പമാണെന്ന് എ. വിജയരാഘവൻ പറഞ്ഞു.

ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നതെന്നും ഇതിനോടുള്ള കോൺഗ്രസ്സിന്റെ നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപിയുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

04-Jan-2021