കർഷക സമരം; ട്രാക്​ടർ പരേഡിൽ ട്രാക്​ടർ ഓടിക്കാൻ വനിതകളും എത്തുന്നു

കേന്ദ്ര സർക്കാറുമായുള്ള ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ട​േതാടെ കർഷക സംഘടനകൾ സമരം കനപ്പിച്ചിരിക്കുകയാണ്​. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നാണ്​ കർഷകരുടെ മുന്നറിയിപ്പ്.

​ഡൽഹിയിലേക്കുള്ള റാലിയിൽ പുരുഷൻമാർക്ക്​ പുറമെ വനിതകളും ട്രാക്​ടർ ഓടിച്ച്​ മുൻപന്തിയിലുണ്ടാകും.
ഇനിയുള്ള ചർച്ചകൾ കൂടി പരാജയപ്പെട്ടാൽ ജനുവരി 26ന്​ ഇതുവരെ കാണാത്ത സമരച്ചൂടായിരിക്കും ഡൽഹിയിൽ അനുഭവപ്പെടുക. ഇതിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ സമരക്കാർ തുടങ്ങിക്കഴിഞ്ഞു​. ട്രാക്​ടർ പരേഡാണ്​ ഇതിലെ പ്രധാന ഘടകം.

05-Jan-2021