കേന്ദ്ര സഹകരണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ കേരളത്തെ ലക്ഷ്യംവച്ചുള്ളത്

കേന്ദ്രസർക്കാർ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണബാങ്കുകളുടെ അടിത്തറയിളക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ കേരളത്തെ ലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിലെ സഹകരണമേഖലയെ തകർക്കാനാണ് കേന്ദ്ര നീക്കം. സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കുന്ന നിയമത്തെ ശക്തമായി എതിർക്കാനാണ് കേരളത്തിന്റെ തീരുമാനം.

1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പുതിയ നിയമഭേദഗതി നിലവിൽ വരുന്നതോടെ പേരിനൊപ്പം ഇനി ബാങ്ക് എന്ന് ഉപയോഗിക്കാനാകില്ല. സഹകരണമേഖലയെ സംരക്ഷിക്കാൻ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവരണമെന്നും മന്ത്രി കോഴിക്കോട്ട് ആവശ്യപ്പെട്ടു.

05-Jan-2021