സംസ്ഥാനത്ത് അതിവേഗ കൊവിഡ് രോഗപ്പകർച്ച വേഗത്തിലാകുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ അതിവേഗ കൊവിഡ് രോഗപ്പകർച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം ടി. എസ് അനീഷ്. വാക്‌സിനുകൾ പുതിയ വൈറസിനും ഫലപ്രദമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. പുതിയ വൈറസിന് മരണ സാധ്യത കൂടുതലില്ല. സംസ്ഥാനത്തും ജനിത മാറ്റം വന്ന വൈറസിന് സാധ്യതയുണ്ട്.

വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച പഠനം ആവശ്യമാണ്. തദ്ദേശീയരിലുള്ള വൈറസിൽ മാറ്റം വന്നിട്ടുണ്ടോയെന്ന് നോക്കുക പ്രധാനമെന്നും ഡോ. ടി.എസ് അനീഷ് പറഞ്ഞു. അതിനിടെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ കൊവിഡ് വ്യാപനം വർദ്ധിച്ചെന്ന് ആരോഗ്യവകുപ്പിൻറെ റിപ്പോർട്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലാണ് വർദ്ധന.

06-Jan-2021