മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി എ. കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡാണെന്ന് കണ്ടെത്തിയത്. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തെ മന്ത്രി ഇ. പി ജയരാജന്‍, വി. എസ് സുനില്‍ കുമാര്‍, തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

06-Jan-2021