എന്‍.സി.പി എല്‍.ഡി.എഫ് വിടേണ്ട സാഹചര്യമില്ല: മന്ത്രി എ. കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് എന്‍.സി.പി എല്‍.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്ന് അഭിപ്രായവുമായി മന്ത്രി എ. കെ ശശീന്ദ്രന്‍. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപെടുത്തിയതോടൊപ്പം . ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ശരത് പവാറുമായുള്ള കൂടിക്കാഴ്ച ശുഭകരമെന്നും വ്യക്തമാക്കിയ എ. കെ ശശീന്ദ്രന്‍ ഇന്നലെ രാത്രിയാണ് മുംബൈയില്‍ നിന്ന് മടങ്ങിയത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ അല്ലാതെ മറ്റ് മണ്ഡലങ്ങള്‍ ലഭിക്കുന്നതിലെ ആശങ്കയും അദ്ദേഹം ശരത് പവാറിനെ അറിയിച്ചിട്ടുണ്ട്.

07-Jan-2021