കേരളാ നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയമായ പലപ്രഖ്യാപനങ്ങളും പ്രസംഗത്തിലുണ്ടാകും.

കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗം പ്രസംഗത്തിൻറെ കരടിലുണ്ടെങ്കിലും ഗവർണ്ണർ തിരുത്തൽ ആവശ്യപ്പെട്ടിരുന്നില്ല. ഈ ഭാഗം ഗവർണ്ണർ വായിക്കാൻ തന്നെയാണ് സാധ്യത. സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനമെടുക്കും.

08-Jan-2021