സക്കീര്‍ ഹുസൈനെ സി.പി.ഐ.എം തിരിച്ചെടുത്തു

കളമശ്ശേരി മുന്‍ ഏരിയ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനെ സി.പി.ഐ.എം തിരിച്ചെടുത്തു . പാര്‍ട്ടി അംഗം എന്ന നിലയിലാണ് തിരിച്ചെടുത്തത്. എറണാകുളം ജില്ലാ കമ്മിറ്റിയാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്. എന്നാല്‍ ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കും എന്ന് തീരുമാനമായിട്ടില്ല.

അതേസമയം പാര്‍ട്ടി സക്കീര്‍ഹുസൈനെ പുറത്താക്കിയിട്ടില്ലെന്നും ആറു മാസത്തേക്ക് സസ്‌പെന്റ് മാത്രമായിരുന്നുവെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.ആറു മാസത്തിന് ശേഷം അദ്ദേഹത്തെ തിരിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി സക്കീര്‍ ഹുസൈനെ സസ്പെന്റ് ചെയ്തത്. 6 മാസത്തേക്കായിരുന്നു സസ്പെന്‍ഷന്‍. കളമശേരി ഏരിയാ സെക്രട്ടറി ആയിരിക്കെയായിരുന്നു നടപടി.

08-Jan-2021