യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധനെന്ന് കമാല്‍ പാഷ

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. എം.എല്‍.എയായാല്‍ ശമ്പളം വേണ്ട. എറണാകുളം നഗര പരിസരത്തെ ഏതെങ്കിലും മണ്ഡലത്തിലാണ് മത്സരിക്കാന്‍ താല്‍പര്യമെന്നും കമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എല്‍.ഡി.എഫിനോടും ബി.ജെ.പിയോടും തനിക്ക് താല്‍പര്യമില്ലെന്ന് കമാല്‍ പാഷ വ്യക്തമാക്കി. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് മത്സരിക്കാന്‍ ആലോചിക്കുന്നതെന്നും കമാല്‍ പാഷ പറഞ്ഞു. വിരമിച്ചതിന് ശേഷം രാഷ്ട്രീയ പ്രസ്താവനകളിലൂടെ കമാല്‍ പാഷ ശ്രദ്ധ നേരിടിയിരുന്നു. കഴിഞ്ഞ ദിവസം വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ വൈറ്റില മേല്‍പ്പാലം തുറന്ന് കൊടുത്തതിനെ പിന്തുണച്ചും എത്തിയിരുന്നു.

09-Jan-2021