വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് തുറന്നുനല്‍കി
അഡ്മിൻ
വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് തുറന്നുനല്‍കി. 11 മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറന്ന് നല്‍കും. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമായതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങില്‍ ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയാണ്.
ഫലപ്രദമായി പണി പൂര്‍ത്തിയാക്കിയ പൊതുമരാമത്ത് വകുപ്പിനെ പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു. അതേസമയം വി ഫോർ കൊച്ചിയെ രൂക്ഷമായ ഭാഷയില്‍ തന്നെ മുപഖ്യമന്ത്രി വിമര്‍ശിച്ചു. കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധ നേടാൻ ശ്രമിക്കുന്ന സംഘം. ജനാധിപത്യ വാദികളെന്ന കുബുദ്ധി മനസിലാക്കാവുന്നതേയുള്ളു. എന്നാൽ നീതി നയായവയാവസ്ഥയിൽ പങ്കിലകളായിരുന്നവർ ഇതിന് കുട പിടിക്കുന്നത് മനസിലാക്കാൻ പറ്റുന്നില്ല. പ്രതിസന്ധിഘട്ടങ്ങളിൽ ഇവരെ കണ്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.