ദേശീയ ഊർജ സംരക്ഷണ അവാർഡ് വീണ്ടും സ്വന്തമാക്കി കേരളം

ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം വർഷവും സംസ്ഥാനത്തിന് ലഭിച്ചു. സംസ്ഥാന വൈദ്യുതി മന്ത്രി എം. എം മണിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാൻ സാധിച്ചതെന്നും അഭിമാനകരമായ നേട്ടം കൈവരിച്ചതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും  മന്ത്രി പറഞ്ഞു.

12-Jan-2021