സ്ത്രീത്വത്തെ അപമാനിച്ചു; മുല്ലപ്പള്ളിക്കെതിരെ സോളാർ കേസിലെ പ്രതിയുടെ മൊഴി

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ സോളാർ തട്ടിപ്പുകേസിൽ പ്രതിയായിരുന്ന യുവതി മജിസ്‌ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകി. യു.ഡി.എഫ്. പ്രതിഷേധസമരത്തിനിടെയാണ് മുല്ലപ്പള്ളി യുവതിക്കെതിരായ പരാമർശം നടത്തിയത്.

മുല്ലപ്പള്ളിയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മൊഴിയിൽ പറയുന്നു. പരാമർശം ഉണ്ടായപ്പോൾത്തന്നെ ഇതിനെതിരേ വനിതാകമ്മിഷൻ കേസെടുക്കാൻ നിർദേശിച്ചിരുന്നു. തിരുവനന്തപുരം വനിതാ പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് യുവതി മൊഴിനൽകിയത്

12-Jan-2021