നിയമസഭാ തെരഞ്ഞെടുപ്പ്: പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ വര്‍ഷത്തെ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാനാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

പദ്ധതിയില്‍ ഭേദഗതികളുണ്ടെങ്കില്‍ അവയുള്‍പ്പെടെ ജനുവരി 25നകം ജില്ലാ ആസൂത്രണ സമിതികള്‍ക്ക് സമര്‍പ്പിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നിര്‍ദ്ദേശിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യം പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം. മാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ രണ്ടു മാസം മാത്രമാണ് ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക.

13-Jan-2021