പക്ഷിപ്പനി :ഇടുക്കി ജില്ലാ അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കി

സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടുർന്ന് ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്ററുകളിൽ മൃഗസംരക്ഷണ വകുപ്പിൻ്റെ മുഴുവൻ സമയ പരിശോധന ആരംഭിച്ചു.

ജില്ലയിൽ കമ്പംമേട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്റിനറി ചെക്ക് പോസ്റ്റുകൾ ഉള്ളത്. തമിഴ്‌നാട്ടിൽ നിന്ന് ജില്ലയിലേക്ക് ബ്രോയിലർ കോഴികളെ എത്തിക്കുന്ന കമ്പംമേട് ചെക്ക് പോസ്റ്റ്. ദിനംപ്രതി അയ്യായിരത്തോളം ബ്രോയിലർ കോഴിയാണ് കമ്പംമേട് ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. ഇതോടുകൂടിയാണ് പരിശോധന കർശനമാക്കിയത് .

13-Jan-2021