കേരളത്തിൽ വിവിധ ജില്ലകളിലേക്കുള്ള കോവിഡ് വാക്സിൻ വിതരണം ഇന്ന് മുതൽ
അഡ്മിൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍. ശനിയാഴ്ച്ചയാണ് വാക്‌സിന്‍ കുത്തിവയ്പ്. 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായിപതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്‌സിന്‍ സ്വീകരിക്കും.
3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്ത്രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ റജിസ്റ്റര്‍ ചെയ്യുകയും, കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമുള്ള എറണാകുളം ജില്ലയ്ക്കാണ്.
73000 ഡോസ് ആണ് ലഭിക്കുക. കുറവ് കാസര്‍ഗോഡ് ജില്ലയ്ക്കും. 6860 ഡോസാണ് ഇവിടെ ലഭിക്കുക. തിരുവനന്തപുരത്തിന് 64,020 ഡോസും,കോഴിക്കോട് ജില്ലയ്ക്ക് 40,970 ഡോസും ലഭിക്കും. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരും ഉള്‍പ്പടെ3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.