പ്രാദേശിക കമ്മിറ്റികള്‍ക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്

കേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ തിരിച്ചടി ഉണ്ടായ സ്ഥലങ്ങളില്‍ പ്രാദേശിക കമ്മിറ്റികള്‍ക്കെതിരെ നടപടിയുമായി ജില്ലാ നേതൃത്വം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടു.നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയും, വെളിയങ്കോട്, ആലങ്കോട് എന്നിവിടങ്ങളിലെ പഞ്ചായത്ത് കമ്മിറ്റികളുമാണ് പിരിച്ചുവിട്ടത്.

തെരഞ്ഞെടുപ്പിലെ പരാജയശേഷം ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടി. പാര്‍ട്ടിക്ക് അപ്രതീക്ഷിത പരാജയമുണ്ടായ മറ്റ് പഞ്ചായത്തുകളിലും വരുംദിവസങ്ങളില്‍ തുടര്‍നടപടികളുണ്ടാവുമെന്ന് ലീഗ് നേതൃത്വം പറഞ്ഞു.

14-Jan-2021