കണ്ണൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കണ്ണൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂർ പഴശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചു.

രാജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആരാണ് വെട്ടിയതെന്ന് രാജേഷിന് അറിയില്ല. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

14-Jan-2021