തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 100 കോടി രൂപ അനുവദിച്ചു

ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരുകയാണ്. റബ്ബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നുമുതൽ ആണ് ഇത് പ്രാബല്യത്തിൽ വരിക.
നെല്ലിന്റെ സംഭരണവില 28 രൂപയാക്കി ഉയർത്തി . നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി ഉയർത്തി.

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 100 കോടി രൂപ അനുവദിച്ചു. 15000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും. 8 ലക്ഷം തൊഴിലവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്ത് 9000 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തതെങ്കിൽ ഈ സര്‍ക്കാര്‍ ഇതുവരെ 32000 കോടി രൂപ വിതരണം ചെയ്തെന്ന് തോമസ് ഐസക്.

സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ ബൃഹദ് പദ്ധതി. വര്‍ക്ക് ഫ്രം ഹോം വഴി ജോലിയെടുക്കാൻ സന്നദ്ധരായവരുടെ ഡേറ്റാബേസ് തയ്യാറാക്കും. ഇങ്ങനെ ജോലി ലഭിക്കുന്നവര്‍ക്ക് കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വഴി ലാപ്ടോപ് ഉള്‍പ്പെടെ ലഭ്യമാക്കാൻ വായ്പ. ആരോഗ്യഇൻഷുറൻസ്, പിഎഫ് തുടങ്ങിയവ ലഭ്യമാക്കും.

കേരളത്തിൽ ഇൻ്റ‍ര്‍നെറ്റ് സേവനം ആരുടെയും കുത്തകയായിരിക്കില്ല. ആ‍ര്‍ക്കും നെറ്റ്‍വര്‍ക്ക് ഉപയോഗിക്കാം. ബിപിഎൽ വിഭാഗക്കാ‍ര്‍ക്ക് സൗജന്യമായി ഇൻ്റ‍ര്‍നെറ്റ് ലഭ്യമാക്കും. ജൂലൈ മാസത്തോടെ കെ ഫോൺ പദ്ധതി പൂർത്തിയാക്കും . പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെയും കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ് വിതരണം ചെയ്യും. സ്കൂള്‍ ഡിജിറ്റലൈസേഷൻ പദ്ധതി നടപ്പാക്കും.

15-Jan-2021