വികസനം ചർച്ചയായാൽ നേട്ടം ഇടതുമുന്നണിക്ക്; 24 ന്യൂസ് സർവ്വേ ഫലം
അഡ്മിൻ
കേരളത്തിലെ വികസന നേട്ടം ചർച്ച ചെയ്താൽ നേട്ടം ഇടതുമുന്നണിയ്ക്ക് ഒപ്പമെന്നു 24 ന്യൂസ് സർവ്വേ ഫലം. 48 % പേർ എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ യു.ഡി.എഫിനൊപ്പം 38 % പേർ ഒപ്പം നിന്നു. എന്നാൽ ബി.ജെ.പിയ്ക്കൊപ്പം 14 % പേർ മാത്രമായി ഒതുങ്ങി.
ഒപ്പം കിഫ്‌ബി നാടിനു ഗുണമെന്നു 41 %പേർ അഭിപ്രായപ്പെട്ടു. അറിയില്ല എന്ന് 32 % പേരും ദോഷം എന്ന് 17 % പേരും, കിഫബിയെകുറിച്ച് കേട്ടിട്ടേയില്ല എന്ന് 10 % പേരും അഭിപ്രായം രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കണക്കാക്കിയാണെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ വ്യതിപ്രഭാവമാണ് രണ്ടാമത് എത്തിയത്. പാര്‍ട്ടി അനുഭാവം മൂന്നാം സ്ഥാനത്ത് എത്തി. മത-സമുദായ താത്പര്യം ഏറ്റവും അവസാനമെത്തി എന്നത് ശുഭ സൂചനയാണ്.
44 ശതമാനം വോട്ടര്‍മാരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം കണക്കാക്കിയാണ് 24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയത്. പാര്‍ട്ടി അനുഭാവം 18 ശതമാനം, എംഎല്‍എയുടെ പ്രവര്‍ത്തനം 11.4 ശതമാനം, കുടുംബ തീരുമാനം 2 ശതമാനം, മത-സമുദായ താത്പര്യം 0.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് സര്‍വേ ഫലങ്ങള്‍.
അതേപോലെ തന്നെ മധ്യകേരളത്തിൽ ബി.ജെ.പിയ്ക്ക് ഒരു സീറ്റും നേടാൻ കഴിയില്ലെന്ന്സർവ്വേ ഫലം പറയുന്നു. ഇടതുമുന്നണി കൂടുതൽ മുൻതൂക്കത്തോടെ 20 മുതൽ 22 സീറ്റുകൾ വരെ നേടുമെന്ന് അഭിപ്രായം. എന്നാൽ യു.ഡി.ഫിനു കാര്യമായ മുൻതൂക്കം നേടാൻ കഴിയുന്നില്ല എന്നാണ് ഫലത്തിൽ. (16 മുതൽ 18 സീറ്റുകൾ വരെ). മറ്റുള്ളവർ 1 മുതൽ 2 വരെ സീറ്റുകൾ നേടും.