ശബരിമല വിഷയം ഇടതുമുന്നണിയെ ബാധിക്കില്ല: കാനം രാജേന്ദ്രൻ

ശബരിമല വിഷയം ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പത്തനംതിട്ടയിൽ അഞ്ചുസീറ്റും ഇടതു മുന്നണി നേടുമെന്നും കാനം പറഞ്ഞു.പത്തനംതിട്ട നഗരസഭയിലെ ഇടതുമുന്നണി – എസ്ഡിപിഐ നീക്കുപോക്ക് വിവാദം പ്രാദേശിക വിഷയമാണ്.

ബി.ജെ.പി പിന്തുണയോടെ റാന്നി പഞ്ചായത്തിൽ ഇടത് പ്രതിനിധി പ്രസിഡന്റായതും പ്രാദേശിക വിഷയമാണ്.അത് പ്രാദേശിക തലത്തിൽ തന്നെ പരിഹരിക്കും. സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. സി.പി.ഐ മത്സരിക്കുന്ന അടൂരിൽ സ്ഥാനാർത്ഥി മാറ്റമുണ്ടാകുമോ എന്ന കാര്യം അന്തിമ പട്ടിക വന്നശേഷം അറിയാമെന്നും കാനം പറഞ്ഞു.

28-Feb-2021