ഉടുമ്പൻചോലയിൽ എം.എം മണി തന്നെ മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പൻചോലയിൽ എം.എം മണി തന്നെ മത്സരിക്കും. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലെ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകും. ദേവികുളത്ത് എസ്. രാജേന്ദ്രൻ മത്സരിക്കുന്ന കാര്യത്തിൽ സംസ്ഥാന സമിതി തീരുമാനമെടുക്കും.

അതേസമയം തോമസ് ഐസക്കിനും സുധാകരനും ഇളവ് നൽകണമെന്നാണ് സി.പി.ഐ.എം ആലപ്പുഴ ജില്ലാ നേത്യത്വത്തിന്റെ ആവശ്യം. സംസ്ഥാന ആക്ടിങ് സെക്രട്ടറി പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഇരുവരുടേയും വിജയ സാധ്യത പരിഗണിക്കണമെന്നും ജില്ലാ നേതൃത്വം പറഞ്ഞു. തീരുമാനം എടുക്കേണ്ടത് ഇനി സംസ്ഥാന സെക്രട്ടറിയേറ്റ് ആണ്.

01-Mar-2021