എ.സമ്പത്ത് ഒഴിയുന്നു; സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ആറ്റിങ്ങൽ മുൻ എം. പി അഡ്വ. എ. സമ്പത്ത്സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. താന്‍ തെരഞ്ഞെടുപ്പ് ചുമതലയെ തുടർന്നാണ് രാജി വച്ചതെന്ന് എ. സമ്പത്ത് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഡൽഹിയിൽ നിന്നും മാറി നിൽക്കേണ്ടിവരും. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കും. അതേസമയം, സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്പത്ത് പറഞ്ഞു.

01-Mar-2021