പടിവാതില്‍ക്കല്‍ തെരഞ്ഞെടുപ്പ്; കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി

കോണ്‍ഗ്രസില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി. റോബിൻ പീറ്ററെ കോന്നിയിൽ വേണ്ടെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

റോബിൻ അടൂർ പ്രകാശിന്റെ ബിനാമിയെന്നാണ് പോസ്റ്ററിലെ ആരോപണം. കെ. പി. സി. സി വിഷയത്തിൽ ഇടപെടണമെന്നാണ് കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

01-Mar-2021