പതറാതെ മുന്നോട്ട്; കര്‍ഷക സമരം തൊണ്ണൂറ്റിയേഴാം ദിവസത്തിലേക്ക്

രാജ്യ തലസ്ഥാനമായ ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം ഇന്ന് തൊണ്ണൂറ്റിയേഴാം ദിവസത്തിലേക്ക് കടന്നു. മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരാന്‍ തന്നെയാകും തീരുമാനം.മൂന്നാഴ്ചയോളം ചര്‍ച്ചയ്ക്ക് ക്ഷണിക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശബ്ദത സമരത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ സൂചനയാണെന്ന് ഭാരതീയ കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

കേന്ദ്രസർക്കാർ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെയുള്ള സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാഗ്ദാനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രത്യേക സമര പരിപാടികള്‍ക്കാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്.

02-Mar-2021