ആസാം ബി.ജെ.പിയിൽ ഭിന്നത; മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മിലടി

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബി.ജെ.പി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം നടക്കുന്നത്. കാര്യങ്ങൾ വഷളായതോടെ ചര്‍ച്ചക്കായി ഇരുവരെയും ബി.ജെ.പി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിജയിച്ച 60 എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ യോഗം ഇതുവരെ വിളിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സര്‍ക്കാര്‍ രൂപീകരണം സമയമാകുമ്പോള്‍ നടക്കുമെന്നും നിലവിലെ മുഖ്യമന്ത്രി സോനോവാള്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ബംഗാളിലെ അക്രമങ്ങളും സര്‍ക്കാര്‍ രൂപീകരണം നീളാന്‍ ഒരു കാരണമാണെന്നും ബി.ജെ.പി വക്താവ് രുപം ഗോസ്വാമി പ്രതികരിച്ചു.

08-May-2021