സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കോവിഡ്; രോഗവിമുക്തി 27,456
അഡ്മിൻ
കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 5,492, തിരുവനന്തപുരം 4,560, മലപ്പുറം 4,558, തൃശൂർ 4,230, കോഴിക്കോട് 3,981, പാലക്കാട് 3,216, കണ്ണൂർ 3,090, കൊല്ലം 2,838, ആലപ്പുഴ 2,433, കോട്ടയം 2,395, കാസർഗോഡ് 1,749, വയനാട് 1,196, പത്തനംതിട്ട 1,180, ഇടുക്കി 1,053 എന്നിങ്ങനെയാണ് ഇന്ന് കോവിഡിന്റെ ജില്ല തിരിച്ചുള്ള സ്ഥിരീകരണക്കണക്ക്.
റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആർ, ആർടി എൽഎഎംപി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുവന്ന ആർക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ ബ്രിട്ടൻ(115), ദക്ഷിണാഫ്രിക്ക(എട്ട്), ബ്രസീൽ (ഒന്ന്) എന്നീ രാജ്യങ്ങളിൽനിന്നു വന്ന 124 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5,746 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,795 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5,305, തിരുവനന്തപുരം 4,271, മലപ്പുറം 4,360, തൃശൂർ 4,204, കോഴിക്കോട് 3,864, പാലക്കാട് 1,363, കണ്ണൂർ 2,794, കൊല്ലം 2,827, ആലപ്പുഴ 2,423, കോട്ടയം 2,244, കാസർഗോഡ് 1,706, വയനാട് 1,145, പത്തനംതിട്ട 1,137, ഇടുക്കി 1,019 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
127 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 40, കാസർഗോഡ് 18, എറണാകുളം 17, തൃശൂർ, വയനാട് ഒൻപതുവീതം, തിരുവനന്തപുരം, പത്തനംതിട്ട എട്ടുവീതം, കൊല്ലം ആറ്, പാലക്കാട് അഞ്ച്, കോഴിക്കോട് മൂന്ന്, ഇടുക്കി രണ്ട്, കോട്ടയം, മലപ്പുറം ഒന്നുവീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം 2,403, കൊല്ലം 1,412, പത്തനംതിട്ട 478, ആലപ്പുഴ 772, കോട്ടയം 1404, ഇടുക്കി 316, എറണാകുളം 4,052, തൃശൂർ 1,686, പാലക്കാട് 3,487, മലപ്പുറം 3,388, കോഴിക്കോട് 4,991, വയനാട് 591, കണ്ണൂർ 1,856, കാസർഗോഡ് 620 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,17,101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,43,633 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,81,007 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 10,50,745 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 30,262 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,324 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്.
08-May-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ