രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് സെൻട്രൽ സ്റ്റേഡിയത്തിൽ

കേരളത്തില്‍ രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല.

കൊറോണയുടെ രണ്ടാം തരംഗ വ്യാപനത്തെ തുടർന്നാണ് നടപടി. നിലവിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. സിപിഎമ്മിൽ തന്നെ ആരൊക്കെ മന്ത്രിമാരാകും എന്നതിലും എൽ.ഡി.എഫിലെ ചെറു കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്നതിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്.

08-May-2021