ബി.ജെ.പിയുടെ കുഴല്‍പ്പണ കവര്‍ച്ചാക്കേസ് അന്വേഷിക്കാന്‍ ഇനി പ്രത്യേകസംഘം
അഡ്മിൻ
ബി.ജെ.പിയുടെ കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ് ഇനി ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുക. ഡി.ജി.പിയുടെ ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം.
ബി.ജെ.പി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന പണം കവർന്ന സംഘത്തില്‍ ഉള്‍പ്പെട്ട 19 പേരെയാണ് പോലീസ് പിടികൂടിയിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്‍പ്പെടെയുള്ള അന്വേഷണമാണ് ഇപ്പോൾ വ്യാപിപ്പിക്കുന്നത്.
ഇതിൽ പിടിയിലായ ധര്‍മരാജന് ആര്‍.എസ്.എസ്. ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി കുഴല്‍പ്പണം കവര്‍ന്നത്. 25 ലക്ഷം രൂപയാണ് കവര്‍ന്നതെന്നായിരുന്നു ധര്‍മരാജന്റെ പരാതി. എന്നാല്‍ ഇതിനെക്കാളേറെ പണം കാറിലുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തല്‍. ഏകദേശം മൂന്നരക്കോടിയോളം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.