കേന്ദ്ര വാക്‌സിനേഷന്‍ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്‌ത് ജയറാം രമേശ്
അഡ്മിൻ
രാജ്യത്തെ കൊവിഷീല്‍ഡ് വാക്‌സിന്‍റെ ഇടവേള വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഉന്നതതലസമിതി നിര്‍ദേശിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്‌ത് രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. മോദി സർക്കാരിൽ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോ? എന്ന് ജയറാം രമേശ് ചോദിച്ചു. “ആദ്യം, രണ്ടാമത്തെ ഡോസിന് 4 ആഴ്ചയായിരുന്നു ഇടവേള .
പിന്നീട് 6 മുതൽ 8 ആഴ്ച ആയി, ഇപ്പോൾ നമ്മോട് പറയുന്നു 12 മുതൽ 16 ആഴ്ച വരെ ആവാമെന്ന്. രണ്ടാം ഡോസ് എടുക്കേണ്ട എല്ലാവർക്കും നൽകാനുള്ള വാക്സിൻ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാലോ അതോ ശാസ്ത്രീയ ഉപദേശം അങ്ങനെ ആയതിനാലാണോ സർക്കാർ ഇത് പറയുന്നത്? മോദി സർക്കാരിൽ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോ?” ജയറാം രമേശ് ട്വീറ്റ് ചെയ്തു.
രണ്ടാമത്തെ ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഉന്നതതല സമിതി നിർദേശിച്ചിരുന്നു.