വാക്സിന്‍ വാങ്ങാന്‍ നീക്കിവെച്ച ആയിരം കോടി അതിനായിത്തന്നെ നിലനിര്‍ത്തും: മന്ത്രി കെ എന്‍. ബാലഗോപാല്‍
അഡ്മിൻ
ബജറ്റില്‍ വാക്സിന്‍ വാങ്ങാന്‍ നീക്കിവെച്ച ആയിരംകോടി അതിനായിത്തന്നെ നിലനിര്‍ത്തുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിൽ കോവിഡ്-19 വ്യാപനം ഇങ്ങനെ തുടരുകയും മൂന്നാംതരംഗം വരുകയും ചെയ്താല്‍ കേരളത്തിന് വാക്സിന്‍ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയുണ്ടാകാമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
കേന്ദ്രം സൗജന്യമായി വാക്സിന്‍ നല്‍കുന്ന സാഹചര്യത്തില്‍ അതിനായി വകയിരുത്തിയ ആയിരം കോടി എങ്ങനെ വിനിയോഗിക്കണമെന്ന് സഭയെ അറിയിക്കണമെന്ന് പി.സി. വിഷ്ണുനാഥ് ക്രമപ്രശ്നത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് മന്ത്രി മറുപടി നല്‍കിയത്.മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ ക്രമപ്രശ്നം തള്ളി.
‘കോവിഡ് ഇങ്ങനെ തന്നെ തുടരുകയും മൂന്നാം തരംഗം ഉണ്ടാവുകയും ചെയ്‌താൽ കേരളത്തിന് വാക്സിൻ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയുണ്ടാകാം. അതിനാൽ ബജറ്റിൽ വാക്സിൻ വാങ്ങാൻ നീക്കിവെച്ച ആയിരംകോടി അതിനായിത്തന്നെ നിലനിർത്തുകയാണ്’,- മന്ത്രി വ്യക്തമാക്കി.