പികെ കുഞ്ഞാലിക്കുട്ടി ലീഗിനെ കള്ളപ്പണം വെളുപ്പിക്കാന്‍ മറയാക്കി: കെ ടി ജലീല്‍

പികെ കുഞ്ഞാലിക്കുട്ടി ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാന്‍ മറയാക്കിയെന്ന ആരോപണവുമായി കെ.ടി ജലീല്‍. കുഞ്ഞാലിക്കുട്ടി കുഴിയില്‍ ചാടിച്ച ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്ന് പറഞ്ഞ ജലീല്‍, നോട്ടീസിന്റെ പകര്‍പ്പും പുറത്തുവിട്ടു.

'' തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി ഇബ്രാഹിം കുഞ്ഞ് മുഖേന കുഞ്ഞാലിക്കുട്ടി ശ്രമിച്ചതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടുട്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ വരെ അദ്ദേഹത്തെ വരെ ചതിക്കുഴില്‍ ചാടിച്ചാണ് ഇവരീ പ്രവര്‍ത്തികള്‍ തുടരുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ മാധ്യമങ്ങളും നല്‍കിയിരുന്നില്ല. ജൂലായ് 24ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് നല്‍കിയിരുന്നു,'' കെ.ടി ജലീല്‍ പറഞ്ഞു.

05-Aug-2021