ലീഗിനെ കാത്തിരിക്കുന്നത് വന്‍ പൊട്ടിത്തെറി; ലീഗ് ഹൗസില്‍ നാടകീയ രംഗങ്ങള്‍
അഡ്മിൻ
ലീഗുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്. ചന്ദ്രിക പത്രത്തിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി തങ്ങളുടെ മകന് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാന്‍സ് ഡയറക്ടറായ ഷെമീര്‍.
കഴിഞ്ഞ നാല്പതുവര്ഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് ഏല്‍പ്പിച്ചത്. ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന് മായീന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഷെമീറിനെതിരെ നടപടി എടുക്കണമായിരുന്നു. പാര്‍ട്ടി യു ടേണ്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മൊയീന്‍ അലിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ കയര്‍ത്തുസംസാരിച്ചതോടെ ബഹളമായി.
ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ഷെമീറിനെ അന്ധമായി വിശ്വസിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കുകാരണമെന്ന് മൊയിന്‍ അലി കുറ്റപ്പെടുത്തി.