ലീഗിലെ പൊട്ടിത്തെറിയിൽ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും
അഡ്മിൻ
പാണക്കാട് തങ്ങള്‍ കുടുംബത്തിനകത്തെ അധികാര വടംവലി മുസ്ലിംലീഗിനെ പ്രതിസന്ധിയിലാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറാന്‍ സാധ്യത ഏറിയതോടെയാണ് തങ്ങള്‍ കുടുംബത്തിനകത്ത് അധികാര മത്സരം ആരംഭിച്ചത്.
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായ സാദിഖലി തങ്ങള്‍ സംസ്ഥാന പ്രസിഡന്റാകുമെന്നാണ് സൂചന. ഒഴിവ് വരുന്ന മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങള്‍ എത്തിയേക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുഈന്‍ അലി തങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മുഈന്‍ അലി തങ്ങളെ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ധാരണയുണ്ടായിരുന്നു. പരസ്യമായും രഹസ്യമായും നേതൃത്വത്തിനെതിരെ പ്രതികരിക്കുന്ന മുഈന്‍ അലി തങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ താല്‍പര്യമില്ല.
തന്നെ ഒതുക്കുന്നതിലെ പ്രതിഷേധമാണ് മുഈന്‍ അലി തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നാണ് മുസ്ലിംലീഗിലെ ഒരുവിഭാഗം കരുതുന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുഈന്‍ അലി തങ്ങള്‍. അന്തരിച്ച നേതാവ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനാണ് മുനവറലി തങ്ങള്‍. മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ഇളയസഹോദരനാണ് സാദിഖലി തങ്ങള്‍.
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും മുഈന്‍ അലി തങ്ങള്‍ക്കെതിരെ മുസ്ലിംലീഗ് അച്ചടക്കനടപടി സ്വീകരിക്കും. നാളെ നടക്കുന്ന നേതൃയോഗത്തിലായിരിക്കും തീരുമാനം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുഈന്‍ അലി തങ്ങളെ നീക്കുമെന്നാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന.