സിപിഐഎം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ

സിപിഎമ്മിന്റെ കേരള യൂട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ യൂ ട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിപിഐഎം കേരള എന്ന അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.

1.12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയതോടെയാണ് സിൽവർ ബട്ടൺ ലഭിച്ചത്. സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പ് ഇങ്ങിനെ:

"സിപിഐ എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. 112,000 സബ്‌സ്‌ക്രൈബേഴ്‌സാണ് ഇപ്പോൾ പാർടി യുട്യൂബ് ചാനലിനുള്ളത്(https://youtube.com/CPIMKeralam). കേരളത്തിൽ ഒരു രാഷ്ട്രീയ പാർടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ ലഭിക്കുന്നത്. "

06-Aug-2021