സംസ്ഥാനത്തെ ജില്ലാ ആസൂത്രണ സമിതികള്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ജില്ലാ ആസൂത്രണ സമിതികള്‍ പുനസംഘടിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും നഗരസഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ജില്ലാ ആസൂത്രണ സമിതിയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയുമായ ആസൂത്രണ സമിതികളിലേക്കുള്ള സര്‍ക്കാര്‍ നോമിനികളെയും തെരഞ്ഞെടുത്തു.

തിരുവനന്തപുരം് ബി. ബിജു, കൊല്ലം എം വിശ്വനാഥന്‍, പത്തനംതിട്ട എസ് വി സുബിന്‍, ആലപ്പുഴ രജനി ജയദേവ്, കോട്ടയം കെ രാജേഷ്, ഇടുക്കി കെ ജയ, എറണാകുളം അഡ്വ കെ. തുളസി, തൃശൂര്‍ ഡോ. എം എന്‍ സുധാകരന്‍, പാലക്കാട് ടി ആര്‍ അജയന്‍, മലപ്പുറം ഇ എന്‍ മോഹന്‍ദാസ്, കോഴിക്കോട് എ സുധാകരന്‍, വയനാട് എ എന്‍ പ്രഭാകരന്‍, കണ്ണൂര്‍ കെ വി ഗോവിന്ദന്‍, കാസര്‍ഗോഡ് അഡ്വ. സി രാമചന്ദ്രന്‍ എന്നിവരാണ് സര്‍ക്കാര്‍ നോമിനികള്‍.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പതിനാല് ജില്ലകളിലും ജില്ലാ ആസൂത്രണ സമിതികളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പട്ടിക സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സമയബന്ധിതമായി ആസൂത്രണ സമിതികള്‍ പുനസംഘടിപ്പിച്ചതെന്ന് മന്ത്രി ഓഫീസ് വ്യക്തമാക്കി.

07-Aug-2021