കേന്ദ്ര സർക്കാർ ടാറ്റയ്ക്ക് നൽകിയ സമ്മാനമാണ് എയർ ഇന്ത്യ: സിപിഐഎം

കേന്ദ്ര സർക്കാർ ടാറ്റയ്ക്ക് നൽകിയ സൗജന്യ സമ്മാനമാണ് എയർ ഇന്ത്യയെന്ന് സിപിഐഎം. ഇന്നലെയാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനമായത്. കൈമാറ്റം 18,000 കോടി രൂപയ്ക്കാണ്.

രാജ്യത്തിൻറെ ദേശീയ ആസ്‌തികൾ നരേന്ദ്ര മോദി കൊള്ളയടിക്കുകയാണെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ കടം വഹിക്കുന്നത് സർക്കാരെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. കടം വീട്ടാൻ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നത് ജനങ്ങളുടെ നികുതി പണമാണെന്നും രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിലൂടെ ബാധ്യത കൂടുമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

09-Oct-2021