ആധുനിക ഇന്ത്യയുടെ രൂപീകരണം; ഗാന്ധിജി വഹിച്ച പങ്ക് ചരിത്രപരം: ജി.ആര്‍.അനില്‍

ആധുനിക ഇന്ത്യയുടെ രൂപീകരണത്തില്‍ ഗാന്ധിജി വഹിച്ച പങ്ക് ചരിത്രപരം മന്ത്രി ജി.ആര്‍.അനില്‍.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധിജിയുടെ പ്രസക്തി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആധുനിക ഇന്ത്യയിലെ സാമാന്യജനതയെ പഠിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗാന്ധി സ്‌മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു.റോയല്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റോയ്.ടി.എ,നസീര്‍ ബാബു, അനു കണ്ണനുണ്ണി, വി.കെ.മോഹന്‍, വി.എസ്.ഹരീന്ദ്രനാഥ്, പി.ദിനകരന്‍പിളള തുടങ്ങിയവര്‍ പങ്കെടുത്തു.

10-Oct-2021