എതിർത്തവരെ വെട്ടിനിരത്തി കെ സുരേന്ദ്രൻ; പുകയുന്ന ബിജെപി
അഡ്മിൻ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനില്‍ കേന്ദ്രനേതൃത്വം അര്‍പ്പിച്ച വിശ്വാസത്തില്‍ ഞെട്ടി ഗ്രൂപ്പുകള്‍.പുനഃസംഘടനയിലൂടെ നേതൃത്വത്തിലും ജില്ലകളിലും പിടിമുറുക്കിയതിന് പിന്നാലെയാണ് ദേശീയ നിര്‍വാഹകസമിതിയിലും വ്യക്തമായ സ്വാധീനം ഉറപ്പിക്കാന്‍ സുരേന്ദ്രന് പക്ഷത്തിനായത്.വന്‍ ഫണ്ടും കേന്ദ്ര നേതാക്കളെയും ഇറക്കിയുള്ള പ്രചാരണങ്ങള്‍ക്കൊടുവില്‍ വമ്പിച്ച പരാജയമാണ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകം ഏറ്റുവാങ്ങിയത്.
പിന്നാലെ പ്രചാരണത്തിനെത്തിച്ച കുഴല്‍പണ തട്ടിപ്പ് വിവാദവും എത്തി. പി.കെ. കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും അടക്കം ഒളിഞ്ഞും തെളിഞ്ഞും കെ. സുരേന്ദ്രനെതിരായ നീക്കം ശക്തിപ്പെടുത്തി.പക്ഷേ, സംസ്ഥാന ഭാരവാഹി പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രന് കോര്‍ കമ്മിറ്റിയില്‍നിന്ന് സ്ഥാനം തെറിച്ചു. തുടര്‍ന്നുള്ള പുനഃസംഘടനയില്‍ ജില്ല പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും നിയമനത്തില്‍ പൂര്‍ണ ആധിപത്യത്തിലേക്ക് സുരേന്ദ്രന് പക്ഷം നീങ്ങി.ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ശോഭാ സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും തെറിച്ചു. കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം മാത്രമുള്ള സുരേന്ദ്രനില്‍ വിശ്വാസം അര്‍പ്പിച്ച കേന്ദ്ര നടപടി എതിര്‍വിഭാഗത്തെ ഞെട്ടിച്ചു.
ശോഭയുടെയും കൃഷ്ണദാസ് പക്ഷത്തിന്റെയും ആക്ഷേപം തള്ളുന്നത് കൂടിയാണിത്. തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തില്‍ നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം സുരേന്ദ്രനില്‍ മാത്രം ചുമത്താന്‍ കേന്ദ്ര നേതൃത്വം തയാറായില്ല.കുഴല്‍പണ തട്ടിപ്പ് വിവാദത്തിലും സമാന നിലപാടാണ് കേന്ദ്രത്തിന്. കേന്ദ്ര പിന്തുണയോടെ മണ്ഡലതലത്തിലുള്ള വന്‍ അഴിച്ചുപണിക്കാണ് നേതൃത്വം നീങ്ങുന്നത്. പല മണ്ഡലങ്ങളും വിഭജിച്ചാവും പുനഃസംഘടന.വിവിധ വിഷയത്തില്‍ ശോഭാ സുരേന്ദ്രന് ഉയര്‍ത്തിയ വിവാദങ്ങളാണ് അവര്‍ക്ക് തിരിച്ചടിയായത്.
മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ്, കേന്ദ്ര മന്ത്രിസ്ഥാനം എന്നിവയില്‍ അവരെ ബന്ധപ്പെടുത്തിയുള്ള മാധ്യമ വാര്‍ത്തകളും തിരിച്ചടിയായി.കഴക്കൂട്ടം മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ശേഷവും ശോഭാ സുരേന്ദ്രന്റ് പ്രചാരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമം അടക്കം കൈകാര്യം ചെയ്തതില്‍ ഉയര്‍ന്ന വിവാദം ബി.ജെ.പിയും ആര്.എസ്.എസും ഗൗരവമായാണ് എടുത്തത്.
കേന്ദ്ര നേതൃത്വവും ഇത് പരിശോധിക്കും. നേതൃത്വത്തിന്റെ നയം വ്യക്തമാക്കലോടെ കൃഷ്ണദാസ് പക്ഷം പൂര്‍ണ്ണ നിശബ്ദതയിലാണ്. ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പടിയിറക്കം ക്രൈസ്തവ സഭകളില്‍ വേണ്ടത്ര സ്വാധീനം അദ്ദേഹത്തിനില്ലെന്ന് തെളിഞ്ഞതോടുകൂടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
10-Oct-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ