ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ ബിജെപി ഇടപെടല്‍ ആരോപിച്ച് വീണ്ടും എന്‍സിപി നേതാവ് നവാബ് മാലിക്. മയക്കുമരുന്ന് റെയ്ഡിനിടെ എന്‍സിബി പിടികൂടിയവരില്‍ ബിജെപി നേതാവിന്റെ അടുത്ത ബന്ധുവുമുണ്ടായിരുന്നെന്നും ഉന്നത ഇടപെടലിനെതുടര്‍ന്നാണ് അയാളെ വിട്ടയച്ചതെന്നും നവാബ് മാലിക്ക് ആരോപിച്ചു. നവാബ് മാലിക് പറഞ്ഞത്: ''സംഭവദിവസം ആഡംബര കപ്പലില്‍ നിന്ന് എന്‍സിബി പിടികൂടിയത് ആര്യന്‍ഖാന്‍ അടക്കം 11 പേരെയായിരുന്നു. ഇവരില്‍ മൂന്നു പേരെ ഉടന്‍ വിട്ടയച്ചു.
ഇവരില്‍ ഒരാള്‍ ബിജെപി നേതാവ് മോഹിത് ഭാരതിയയുടെ ഭാര്യാസഹോദരന്‍ ഋഷഭ് സച്ച്‌ദേവയായിരുന്നു. ഇത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് എന്‍സിബി വെളിപ്പെടുത്തണം. വിഷയത്തില്‍ വ്യക്തമായ അന്വേഷണം ആവശ്യമാണ്. സംഘത്തെ പിടികൂടിയ വിവരം അറിഞ്ഞ് ചില ബിജെപി നേതാക്കളും എന്‍സിബി ഓഫീസില്‍ എത്തിയിരുന്നു. സംഭവത്തില്‍ എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെയ്ക്കും പങ്കുണ്ട്.
അദ്ദേഹത്തെ നിരീക്ഷണം. സംഭവദിവസം മുംബൈയിലെയും ഡല്‍ഹിയിലെയും ബിജെപി നേതാക്കള്‍ വാങ്കഡെയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കേസില്‍ ആര്യനെ കുടുക്കിയത് തന്നെയാണ്. പിന്നില്‍ ബിജെപി നേതാക്കളുടെ ഇടപെടലുകളാണ്. കേസില്‍ മഹാരാഷ്ട്ര ബിജെപിക്കും പങ്കുണ്ടെന്ന് ആരോപിച്ച് നേരത്തെയും നവാബ് മാലിക് രംഗത്തെത്തിയിരുന്നു.
മയക്കുമരുന്ന് വേട്ട നടക്കുമ്പോള്‍ സ്ഥലത്ത് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് മനിഷ് ഭാനുശാലിയുണ്ടായിരുന്നെന്നും സംഭവത്തില്‍ ബിജെപിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങളെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു. മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ആസൂത്രണം ചെയ്തതാണ് മയക്കുമരുന്ന് വേട്ടയെന്നും പരിശോധനയില്‍ ലഹരിവസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.