കർഷക സമരത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും വരുണ്‍ ഗാന്ധി

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകൻ ഓടിച്ച വാഹനം കയറി കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ബിജെപി എം പി വരുണ്‍ ഗാന്ധി. ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തെ ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

സംഘര്‍ഷത്തെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം അത്രമേല്‍ അപകടകരമാണ്. ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തെ ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള പ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണ്. ഇത് അധാര്‍മികവും കെട്ടുകഥകളുമാണെന്നത് മാത്രമല്ല, അത്യധികം അപകടകരവുമാണ്.

ഇതുപോലുള്ള മുറിവുകളുണങ്ങാന്‍ തലമുറകള്‍ വേണ്ടി വരുമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.ദേശീയ ഐക്യത്തിന് മുകളില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേർത്തു.

10-Oct-2021