കേരളാ ബിജെപിയിൽ തുടരുന്ന ഭിന്നത

സംസ്ഥാന തലത്തിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രതിസന്ധിക്കു ശേഷം സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി തുടരുന്നു. കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ബിജെപി ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പ് വിട്ടു. ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ഗ്രൂപ്പില്‍ നിന്നും പി. കെ കൃഷ്ണദാസ്, എം. ടി രമേശ്, എ. എന്‍ രാധാകൃഷ്ണന്‍, എം. എസ് കുമാര്‍ എന്നിവരാണ് സ്വയം ഗ്രൂപ്പ് വിട്ടുപുറത്തുപോയത്.

പി.ആര്‍ ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കുകയും തുടര്‍ന്ന് ഇതിനെതിരെ വലിയ പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.

ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും ഒരു കാലത്തും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

10-Oct-2021