മോന്‍സന്‍റെ പക്കലുള്ള ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി
അഡ്മിൻ
മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അതേസമയം, മോന്‍സന്‍റെ പക്കലുള്ള ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഈ ചെമ്പോല ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല. അതിന്മേലുള്ള പരിശോധന നടക്കുകയാണെന്നും തെറ്റ് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ, മുൻ പോലീസ് സംസ്ഥാന മേധാവി ലോക്നാഥ് ബെഹ്റ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയ സാഹചര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കളിൽ സംശയം തോന്നിയ ബെഹ്റ, എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന് കത്ത് നൽകുകയായിരുന്നു.
ഇതോടൊപ്പം കൊക്കൂൺ സൈബർ കോൺഫറൻസില്‍ മോന്‍സണ്‍ പങ്കെടുത്തതായി രേഖകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. മോന്‍സന്‍റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണെന്നും അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.