കെപിസിസി പട്ടിക: കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി

സംസ്ഥാനത്തെ കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കെപിസിസി പട്ടികയില്‍ അതൃപ്തി.കെപിസിസി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകള്‍ ഇല്ലാതെയെന്ന് നേതാക്കള്‍.മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി.

വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരുമായി ചര്‍ച്ച നടന്നില്ല.പട്ടികയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തിയെന്ന് പോലും അറിയിച്ചിട്ടില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.കൂടി ആലോചനകള്‍ നടത്തുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ഇവർ വ്യക്തമാക്കി. കെപിസിസി അധ്യക്ഷനടക്കം 51 പേരടങ്ങുന്ന കമ്മിറ്റിയുടെ ലിസ്റ്റ് ആണ് ഹൈക്കമാന്‍ഡിന് കേരള കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ചത്. ഇത് ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

11-Oct-2021