വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും കേരളത്തിൽ ലോഡ്ഷെഡ്ഡിങ്ങില്ല

രാജ്യമാകെ കൽക്കരിക്ഷാമമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് പദ്ധതിയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും ലോഡ്ഷെഡ്ഡിങിനോ പവര്‍കട്ടിനോ പദ്ധതിയില്ലെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, കേന്ദ്ര പൂളിൽ നിന്നുള്ള കുറവു മലം പ്രതിദിനം സംസ്ഥാനത്ത് 100 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുന്നത്. ഇതിലൂടെ രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

11-Oct-2021