തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകി പി വി അൻവർ എംഎൽഎ
അഡ്മിൻ
തനിക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്ക് രൂക്ഷഭാഷയിൽ മറുപടി നൽകി പി വി അൻവർ എംഎൽഎ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 1992 ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണെന്ന് അൻവർ ആരോപിച്ചു. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് കുട്ടിക്കുരങ്ങനെ പോലെ ആണെന്നും ജോയിക്ക് ഡിസിസി ഓഫീസ് അടിച്ചുവാരാൻ പോലും യോഗ്യത ഇല്ലെന്നും അൻവർ പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണെന്നും അഡ്വ: ജയശങ്കർ അടക്കമുള്ള നിരീക്ഷകർ പരനാറികൾ ആണെന്നും അൻവർ ആരോപിച്ചു. പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. ഇതിന്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സതീശൻ പറഞ്ഞ അറപ്പുളവാക്കുന്ന വാക്കുകളൊന്നും ഞാൻ പറയുന്നില്ല. ഒരു ജനപ്രതിനിധി ആയത് കൊണ്ട് എല്ലാം സഹിക്കണം എന്നില്ല- പി വി അൻവർ പറഞ്ഞു.
ആഫ്രിക്കയിലെ സിയാറ ലിയോണിൽ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ് ആവശ്യത്തിന് നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു.