വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ നടപടികളുമായി കെഎസ്ഇബി
അഡ്മിൻ
വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ച് കെഎസ്ഇബി.മഴക്കെടുതിയില്‍ സംഭവിച്ചിരിക്കുന്ന വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ അവധികള്‍ റദ്ദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും ജോലിയിടങ്ങളില്‍ എത്താന്‍ കെഎസ്ഇബി നിര്‍ദേശിച്ചു.
പലയിടത്തും വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് അടിയന്തിര നീക്കം. പ്രതിസന്ധി നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് കെഎസ്ഇബി ഉന്നത തല യോഗം ചേരും.വൈകിട്ട് മൂന്ന് മണിക്ക് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗവും നാലുമണിക്ക് വിതരണവിഭാഗത്തിലെ മുഴുവന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന്‍കിട അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം, പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കല്‍ ഇവ യോഗം വിലയിരുത്തും.