കേരളത്തിൽ പെയ്തത് തുലാവര്‍ഷക്കാലയളവില്‍ പെയ്യേണ്ട മഴയുടെ പകുതിയിലധികവും
അഡ്മിൻ
കേരളത്തിൽ തുലാവര്‍ഷക്കാലയളവില്‍ പെയ്യേണ്ട മഴയുടെ പകുതിയിലധികവും പെയ്തു കഴിഞ്ഞുവെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസം കൊണ്ട് പെയ്യേണ്ട ആകെ മഴയുടെ 84 ശതമാനം മഴയാണ് 17 ദിവസത്തിനകം പെയ്തത്.തുലാവര്‍ഷത്തില്‍ ശരാശരി 492 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഒക്ടോബര്‍ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റര്‍ മഴയാണ്.
ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ സാധാരണയില്‍ കൂടുതലായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്.
കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിനാല്‍ കേരളത്തില്‍ 20 മുതല്‍ തുടര്‍ന്നുള്ള 34 ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.