കോട്ടയം ജില്ലയ്ക്ക് അടിയന്തരസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വലിയ നാശനഷ്ടവും ജീവഹാനിയും സംഭവിച്ച കോട്ടയം ജില്ലയ്ക്ക് അടിയന്തരസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍.8 കോടി 60 ലക്ഷം രൂപയാണ് ഈ ഘട്ടത്തില്‍ കോട്ടയത്തിന് അനുവദിച്ചത്.

നേരത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു.മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

18-Oct-2021