കര്‍ഷകര്‍ക്ക്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം ഒരുക്കും: മന്ത്രി പി രാജീവ്

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കര്‍ഷകര്‍ക്ക്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്.ഭക്ഷ്യസംസ്‌കരണ സംരംഭ പദ്ധതിയില്‍ സ്വയംസഹായ സംഘത്തിലെ അംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യഉല്‍പ്പാദന മേഖലയില്‍ ചെറുകിട, വന്‍കിട സംരംഭങ്ങളും നിക്ഷേപവും ഉണ്ടാകണമെ‍‍ന്ന്‌ മന്ത്രി പറഞ്ഞു. 1,440 കുടുംബശ്രീ സംരംഭകര്‍ക്കായി 4,30,51,096 രൂപയുടെ ധനസഹായം നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ--ഓര്‍ഡിനേറ്റര്‍ എസ് രഞ്‌ജിനി ഏറ്റുവാങ്ങി.

19-Oct-2021